നമുക്കൊരു യാത്ര പോയാലോ ?
വരുന്നൂ കൂടെ?
ഇവിടെ അടുത്ത് തന്നെ ആണെന്നേ, നടന്നു പോകാനുള്ള ദൂരമേ ഉള്ളു.
ഞാന്‍ താമസിക്കുന്ന ഈ ഗ്രാമത്തിലെ ചില കാഴ്ചകള്‍ . ഈ ഗ്രാമത്തിന്റെ പേരാണ് ഹില്ലെഗോം.
ഒരുപക്ഷെ നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടെന്നിരിക്കും, ഒന്ന് കണ്ടു നോക്ക് .
ഇതിലേ നമുക്ക് കുറച്ചു ദൂരം നടക്കാം. ഒരു പത്തു മിനിറ്റ് നടന്നാല്‍ നമുക്ക് വലത്തോട്ട് തിരിഞ്ഞു പഞ്ചായത്ത് റോഡിന്റെ ഓരം ചേര്‍ന്ന് .. സൂക്ഷിക്കണേ ബൈക്ക് വരും. റോഡിന്റെ രണ്ടു വശത്തും ചോപ്പ കളര്‍ അടിച്ചു ബൈക്കിനു പോകാനുള്ള വഴിയിലൂടെയാണ് നമ്മളിപ്പോള്‍ നടക്കുന്നതെന്ന ഓര്മ വേണം.
(പിന്നെ, ബൈക്ക് എന്ന് പറയുന്നത് ഇവിടുത്തെ സൈക്കിളിനെ ആണെന്ന് ശബ്ദം താഴ്തി പറഞ്ഞിട്ടുണ്ട്.)
ഇനി കുറച്ചു ദൂരം കൂടി, ആ റെയില്‍വേ ക്രോസ് കഴിഞ്ഞു ഇടവഴിയില്‍ കൂടി ഒരു അഞ്ചു മിനുട്ട്.
നമ്മള് എങ്ങോട്ടാ പോകുന്നേ എന്ന് വല്ല ഐഡിയ ഉണ്ടോ?
ഒരു ക്ലൂ തരാം. ലോക പ്രശസ്തമായ സ്പ്രിംഗ് ഗാര്ഡന് .
ഞാന്‍ പോയി അകത്തു കടക്കാന്‍ ടിക്കറ്റ് എടുത്തിട്ട് വരാം.
നിങ്ങള്‍ ഇവിടെ തന്നെ നിക്കണേ.
Friday, 14 May 2010
Subscribe to:
Posts (Atom)